Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NIA Registers Seventh Arrest

ഡൽഹി സ്ഫോടനം :ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഏ​​​ഴാ​​​മ​​​ത്തെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ).

സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നും ചാ​​​വേ​​​റു​​​മാ​​​യ ഉ​​​മ​​​ർ ന​​​ബി​​​ക്ക് അ​​​ഭ​​​യം ന​​​ൽ​​​കി​​​യ​​​തി​​​ന് ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ ദൗ​​​ജ് സ്വ​​​ദേ​​​ശി സോ​​​യ​​​ബി​​​നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ എ​​​ൻ​​​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ന് തൊ​​​ട്ടു​​​മു​​​ന്പ് ഉ​​​മ​​​റി​​​ന് ഇ​​​യാ​​​ൾ സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യും എ​​​ൻ​​​ഐ​​​എ ക​​​ണ്ടെ​​​ത്തി.

സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഉ​​​മ​​​റി​​​ന് സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ ആ​​​റു​​​പേ​​​രെ ഇ​​​തി​​​നോ​​​ട​​​കം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് സേ​​​ന​​​യു​​​മാ​​​യി ഏ​​​കോ​​​പി​​​പ്പി​​​ച്ച് തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും എ​​​ൻ​​​ഐ​​​എ അ​​​റി​​​യി​​​ച്ചു.

സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നി​​​ലെ മു​​​ഴു​​​വ​​​ൻ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യും മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളു​​​മാ​​​യ കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി ജാ​​​സി​​​ർ ബി​​​ലാ​​​ലി​​​നെ ഡ​​​ൽ​​​ഹി കോ​​​ട​​​തി പ​​​ത്തു ദി​​​വ​​​സ​​​ത്തേ​​​ക്ക് എ​​​ൻ​​​ഐ​​​എ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണം മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ച​​​തോ​​​ടെ വൈ​​​റ്റ് കോ​​​ള​​​ർ മൊ​​​ഡ്യൂ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റ് വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കും.

Latest News

Up